തൃശൂരിൽ ദുരൂഹസാചര്യത്തില്‍ യുവാവിനെ കാണാതായിട്ട് ഒരുവര്‍ഷം

thrissur-missing-case
SHARE

തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ദുരൂഹസാചര്യത്തില്‍ യുവാവിനെ കാണാതായിട്ട് ഒരുവര്‍ഷം.  കൊച്ചിയില്‍ കാന്റീന്‍ നടത്തിപ്പുകാരനായിരുന്ന യുവാവിനെയാണ് ഒരുവര്‍ഷം മുമ്പ് കാണാതായത്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

മുപ്പത്തിയേഴുകാരനായ ബിനോജ് കര്‍ണാടകക്കാരനാണ്. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിനിയായ നിഷയാണ് ഭാര്യ. നിഷയുടെ വീട്ടില്‍ നിന്ന് 2017 ഓഗസ്റ്റ് 23നാണ് ബിനോജ്  കൊച്ചിയിലേക്ക് പോയത്. പിന്നെ, തിരിച്ചു വന്നിട്ടില്ല. കൊച്ചി കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഒരു കാന്റീന്‍ ഏറ്റെടുത്തു നടത്തി വരികയായിരുന്നു. ഇതേചൊല്ലി, ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വൈറ്റിലയില്‍ നിന്ന് യുവാവിന്റെ ബൈക്ക് പിറ്റേന്നുതന്നെ കണ്ടെത്തിയിരുന്നു. മൂന്നു മാസങ്ങള്‍ക്കു ശേഷം നെട്ടൂര്‍ കുമ്പളം പാലത്തിനു സമീപം കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം ബിനോജിന്റേതാണെന്ന് ബന്ധുക്കള്‍ സംശയിച്ചിരുന്നു. പക്ഷേ, ഡി.എന്‍.എ പരിശോധനയില്‍ ബിനോജിന്റേതല്ലെന്ന് തെളിഞ്ഞു. 

കൊച്ചി തൃക്കാക്കര പൊലീസിനാണ് നിലവില്‍ അന്വേഷണ ചുമതല. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തിരോധാനം സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയ്ക്കു കൈമാറണമെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.