ഗര്‍ഭിണിയെ കൊന്ന് സൂട്ട്കേസിലാക്കി അയല്‍ക്കാരായ ദമ്പതികള്‍; ക്രൂരത ഇങ്ങനെ

murder-noida34
SHARE

ആഭരണത്തിനും വിലകൂടിയ വസത്രങ്ങള്‍ക്കുമായി ഗര്‍ഭിണിയായ യുവതിയെ ദമ്പതിമാര്‍ കൊലപ്പെടുത്തി. മൃതദേഹം സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ചു. നോയിഡയിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ മാലയാണ് കൊലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍ക്കാരായ സൗരഭ് ദിവാകര്‍, ഭാര്യ റിതു എന്നിവര്‍ പൊലീസ് ലിടിയിലായി. ഗര്‍ഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസില്‍ ഒളിപ്പിക്കുകയായിരുന്നു.

മാലയും പ്രതികളും ബാസ്രാക് പ്രദേശത്ത് ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാലയെ കാണാനായി കുറച്ച് ബന്ധുക്കള്‍ എത്തിയിരുന്നു. ഈ സമയം മാല തന്റെ ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും ഇവരെ കാണിച്ചു. ഇത് ഋതുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

വീട്ടിലെത്തിയ ഋതു വിവരം ഭര്‍ത്താവായ സൗരവിനെ അറിയിച്ചു. അടുത്ത ദിവസം മാലയെ ഋതു വീട്ടിലേക്ക് ക്ഷണിച്ചു. മാലയുടെ ഭര്‍ത്താവ് ശിവം ജോലിക്ക് പോയശേഷമായിരുന്നു ഇത്. വീട്ടിലെത്തിയ മാലയെ ഋതുവും ഭര്‍ത്താവും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മാലയുടെ വീട്ടിലെത്തി ആഭരണവും വസ്ത്രങ്ങളും ഇരിക്കുന്ന സ്യൂട്‌കെയ്‌സ് കൈക്കലാക്കി. ആഭരണവും വസ്ത്രങ്ങളും എടുത്തുമാറ്റിയ ശേഷം മാലയുടെ മൃതദേഹം ഇവര്‍ സ്യൂട്‌കെയ്‌സിനുള്ളിലാക്കി. 

രാത്രി ഒമ്പത് മണിയോടെ മാലയുടെ മൃതദേഹം ഇവര്‍ ഗസിയാബാദില്‍ എത്തി ഉപേക്ഷിച്ചു. അവിടുന്ന് പ്രതികള്‍ തങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. മാലയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ശിവം പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആദ്യം മാലയുടെ ബന്ധുക്കള്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു ആരോപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ കൊലപാതക സമയം ശിവം ജോലിസ്ഥലത്തായിരുന്നെന്ന് വ്യക്തമായി. 

പിന്നീടാണ് ഇത് സൗരവിലേക്കും ഋതുവിലേക്കും തിരിയുന്നത്. കൊലപാതകം നടന്നതിന് ശേഷം ഇരുവരും തിരിച്ചെത്തിയിട്ടില്ലെന്നും പോലീസില്‍ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ദമ്പതികളെ കണ്ടെത്തുകയും പോലീസ് കസ്റ്റഡിയിലെടു്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കുറ്റസമ്മതം നടത്തിയ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.