പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാല്‍പത്തിയൊമ്പുതുകാരൻ പിടിയിൽ

കണ്ണൂര്‍ കുഞ്ഞിമംഗലത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാല്‍പത്തിയൊമ്പുതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുതിരുമ്മല്‍ സ്വദേശി പി.എം.രമേശനെയാണ് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വയലിൽ പണിയെടുക്കാനെത്തിയവർക്ക് കൂലി നൽകുന്നതിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.

വയൽക്കരയിലുള്ള പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ ഇരുത്തി അമ്മ വയലിലേക്ക് പോയി. ഈ സമയത്ത് കുട്ടിയെ വീട്ടിനകത്തേക്ക് പ്രതിയായ രമേശ് കൂട്ടികൊണ്ടുപോയി. തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി അമ്മയുടെ അടുത്തെത്തി. കാര്യങ്ങള്‍ അമ്മയോട് വിശദീകരിച്ചു. ഇതിനുശേഷമാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.