വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

marayur-sexual-abuse-
SHARE

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍.  മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞുവന്ന യുവാവിനെ രഹസ്യ വിവരത്തെ തുടർന്ന് ചെന്നൈയിൽ നിന്നാണ്  അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . 

ബാലമുരുകന്‍ 2014 ല്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വിവാഹത്തിന് വിസമ്മതിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹ ആലോചന നടത്തിവരുന്നതിനിടെ കുഞ്ഞുമായെത്തിയ യുവതി പൊലീസ് പരാതിപെട്ടിരുന്നു.  

അന്ന് ഒളിവില്‍ പോയ ബാലമുരുകന്‍ തമിഴ്‌നാട് ശങ്കരന്‍കോവില്‍ എത്തി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും അവരേയും പീഡിപ്പിച്ച് കുഞ്ഞുണ്ടായ ശേഷം അവിടേ നിന്നും മുങ്ങി ചെന്നൈ എഗ്മോറിലെത്തി മറ്റൊരു സ്ത്രീയും കുഞ്ഞുമായി വസിച്ച് വരേയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി സനീഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ് വൈകിട്ടോടെ മറയൂര്‍ പൊലീസെത്തി അറസ്റ്റ് ചെയ്തത്

മറയൂര്‍ എസ്.ഐ ജി.അജയകുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒ മാരയ റ്റി.എം അബ്ബാസ്, ജോളി ജോസഫ്, അനുകുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ വൈകിട്ടോടെ ദേവികുളം കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു

MORE IN Kuttapathram
SHOW MORE