ഷഹീന്റേത് മുങ്ങിമരണം; കൊന്നശേഷം എറിഞ്ഞെന്നത് സംശയം മാത്രം

shaheen-murder-1
SHARE

മലപ്പുറം മേലാറ്റൂര്‍ നിന്ന് തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചക്ക് ശേഷം കടലുണ്ടിപ്പുഴയില്‍ മൃതദേഹം കണ്ടെത്തിയ  ഷഹീന്റേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പുഴയിലേക്ക് എറിഞ്ഞെന്ന സംശയത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.

ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഷഹീന്റേത് തളളിയിട്ടതുകൊണ്ടു പോയി  സംഭവിച്ച മുങ്ങി മരണമാണന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് 

പുഴയിലേക്ക് വലിച്ചെറിഞ്ഞൂവെന്നാണ് പിതൃസഹോദരന്‍ കൂടിയായ പ്രതി മുഹമ്മദിന്റെ മൊഴി. ആന്തരികാവയങ്ങളില്‍ ജലാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുങ്ങിമരണമാണന്ന് സ്ഥിരീകരിച്ചത്. 

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞുവെന്ന സംശയം തുടക്കം മുതലുണ്ടായിരുന്നു. 

എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി മുഹമ്മദ് സമ്മതിച്ചിരുന്നില്ല. മരിച്ചത് മുഹമ്മദ് ഷഹീനാണന്ന് പിതാവ് മുഹമ്മദ് സലീമും അടുത്ത ബന്ധുക്കളും അധ്യാപകരും തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ 

തലയുടെ ഭാഗമടക്കം കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയാണന്ന് സ്ഥിരീകരിച്ചെങ്കിലും ഡി.എന്‍.എ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡില്‍ വാങ്ങിയ പ്രതി മുഹമ്മദിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. കുട്ടിയെ 

തട്ടിക്കൊണ്ടുപോയ ശേഷം സിനിമ കാണിക്കാന്‍ കൊണ്ടുപോയ തീയേറ്ററിലും ഐസ്ക്രീമും ഷര്‍ട്ടും വാങ്ങി നല്‍കിയ കടകളിലും കടലുണ്ടിപ്പുഴയുടെ ആനക്കയം പാലത്തിലുമെല്ലാം എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

MORE IN Kuttapathram
SHOW MORE