ആള്‍ക്കൂട്ട മര്‍ദനം: സാജിദിന്റെ ആത്മഹത്യയിൽ ഒരാള്‍ അറസ്റ്റില്‍

sajid-death-1
SHARE

മലപ്പുറം തിരൂര്‍ കുറ്റിപ്പാലയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഒരാള്‍ അറസ്റ്റില്‍ .ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ മൂച്ചിക്കല്‍ സ്വദേശി അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. അതേസമയം കേസിലെ ഒന്ന്, രണ്ട്,മൂന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി മഞ്ചേരി കോടതിയെ സമീപിച്ചു.

തിരൂര്‍ കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.സാജിദിനെ കെട്ടിയിട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പായ സൗഹൃദ കൂട്ടായ്മ നിലപറമ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായ അബ്ദുള്‍‍ നാസര്‍.മുഹമ്മദ് സാജിദിനെ കെട്ടിയിട്ട ദൃശ്യങ്ങള്‍ ഈ വാട്സാപ്പ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റു ചെയ്ത കേസിലെ ഒന്നാം പ്രതി സഹീറിന്റെ ജ്യേഷ്ഠനാണിയാള്‍.കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്.ഒന്ന്,രണ്ട്, മൂന്ന് പ്രതികളായ  സഹീര്‍, മൊയ്തീന്‍ , ഷഹീം എന്നിവര്‍മഞ്ചേരി കോടതിയില്‍  മുന്‍കൂര്‍ ജാമ്യം തേടി.

സാജിദിന്റെ ആത്മഹത്യാ കുറിപ്പില്‍ എട്ടുപേര കുറിച്ചുള്ള വിവരമാണുള്ളത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഒരു വാട്സാപ്പ് ഗ്രൂപ്പുകൂടി പൊലിസ് നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ 28 ന് പുലര്‍ച്ചെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മുഹമ്മദ് സാജിദിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ടത്.ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്തായിരുന്നു സാജിദിന്റെ ആത്മഹത്യ. തിരൂര്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ തിരൂര്‍ സി.ഐയാണ് കേസ് അന്വേഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE