ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

vadakara-ganaja-arrest
SHARE

ഖത്തറിലേക്ക് കടത്താന്‍ നോക്കുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേര്‍ കോഴിക്കോട് വടകരയില്‍ അറസ്റ്റില്‍. പതിവായി വിദേശത്തേക്ക് ലഹരികടത്തുന്ന സംഘത്തിെല കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നാംപ്രതി മുസ്തഫ നിരവധിതവണ കഞ്ചാവുമായി കടല്‍കടന്നിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. 

കാസര്‍കോട് മടിക്കൈ സ്വദേശി മുനീര്‍, ഇരിക്കൂര്‍ സ്വദേശി എം.മുസ്തഫ, കാഞ്ഞങ്ങാട് സ്വദേശി സിദ്ധിഖ് എന്നിവരാണ് വടകര ആന്റി നാര്‍കോട്ടിക് സ്ക്വാഡിന്റെ പിടിയിലായത്. കരിപ്പൂരില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാരന്റെ കൈയ്യില്‍ കഞ്ചാവ് ഏല്‍പ്പിക്കാനായിരുന്നു പദ്ധതി. റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് ദേശീയപാതയിലെ വിവിധയിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് പാലയാട്ട്നടയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മൂന്നുപേരെയും വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  

ഒന്നാംപ്രതി മുസ്തഫയ്ക്കായിരുന്നു കാര്യങ്ങളുടെ നിയന്ത്രണം. പറയുന്ന സ്ഥലത്ത് കഞ്ചാവെത്തിച്ച് മടങ്ങുന്നതായിരുന്നു മറ്റുള്ളവരുടെ പതിവ്. മലപ്പുറത്തെ യുവാവാണ് വിദേശത്തെ ഏജന്റ്. ഫോണ്‍ വഴിയാണ് ഇടപാടുറപ്പിച്ചിരുന്നത്. കൂടുതല്‍ പണം മോഹിച്ച് നിരവധി യുവാക്കള്‍ സംഘത്തിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരെ വടകര കോടതിയില്‍ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.