ഒരു ജലന്തർ തോറ്റഗാഥ; ബിഷപ്പ് ഹൗസിലെ നാടകീയ രംഗങ്ങൾ

jalandhar-drama
SHARE

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ്പിനെ ചോദ്യം ചെയ്തതിന് മുൻപും പിൻപും അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ബിഷപ്പിനെ അറസ്റ്റ് ചെയ്തേയ്ക്കുമെന്ന പ്രതീതി ജനിപ്പിച്ച് പഞ്ചാബ് പൊലീസ്  സായുധ സേനയെ വിന്യസിച്ചു.  അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നു എന്ന വാർത്തകൾക്കിടയിൽ  ബിഷപ്പിന്റെ രംഗപ്രവേശവും മാധ്യമ പ്രവർത്തകക്കെതിരായ കയ്യേറ്റം. 

ബിഷപ്പിനെ അറസ്റ്റ്  ചെയ്തേയ്ക്കും എന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് ബിഷപ്പ് ഹൗസിന് മുമ്പിൽ വിശ്വാസികൾ കൂട്ടമായി എത്തി. പിന്നാലെ  തോക്കും ബാരിക്കേഡുകളുമായി പഞ്ചാബ് പൊലീസിന്റെ സായുധസേനയും.

അറസ്റ്റ് എന്ന ശ്രുതി പരന്നതോടെ ഇതുവരെയും മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാത്ത ബിഷപ്പിനെ കാണാൻ പഞ്ചാബ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ മൻദീപ് സിങ് സച്ചിദേവ് ബിഷപ്പ ഹൗസിൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് എന്ന  ശക്തമായ സൂചനകൾക്കിടയിൽ വൈകിട്ട് മൂന്നേ കാലോടെ അന്വേഷണ സംഘം ബിഷപ്പ് ഹൗസിൽ. ബിഷപ്പിനെ ചോദ്യം ചെയ്യാനാരംഭിച്ചു എന്ന് സംസ്ഥാന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതാസ്ഥാനത്തില്ലെന്ന വാർത്തകളെ സാധൂകരിച്ച് രാത്രി ഏഴേകാലോടെ ചണ്ഡിഗഡ്ഡിൽ നിന്ന് ബിഷപ്പിന്റെ രംഗപ്രവേശം

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കെതിരെ ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. കാമറകൾ തല്ലിതകർത്തു. മാധ്യമപ്രവർത്തകരെ അകത്തിട്ട് പൂട്ടി. ഇവരെ തുറന്ന് വിട്ടത് രാവിലെ മാത്രം. ഒടുവിൽ ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന്ശേഷം ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ലെന്ന തീരുമാനവും.

MORE IN Kuttapathram
SHOW MORE