അമ്പത് ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ

arrest-kochi
SHARE

അമ്പത് ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി രണ്ട് തമിഴ്നാട് സ്വദേശികളെ തൃപ്പൂണിത്തുറയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.  ചെന്നൈയില്‍ നിന്ന് എത്തിച്ചതെന്ന കരുതുന്ന അരക്കിലോ ബ്രൗണ്‍ഷുഗര്‍ തൃപ്പൂണിത്തുറ െറയില്‍വെ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് പിടികൂടിയത്.

ചെന്നൈ റായ്പേട്ട സ്വദേശി ഷാഹുല്‍ ഹമീദും കുളത്തൂര്‍ സ്വദേശി ശ്രീദേവനുമാണ് പിടിയിലായത്. തൃപ്പൂണിത്തുറ െറയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രയിന്‍ മാര്‍ഗം എത്തിച്ച ബ്രൗണ്‍ ഷുഗര്‍ തൃപ്പൂണിത്തുറയില്‍ വച്ച് മറ്റാര്‍ക്കോ കൈമാറുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.പ്ലാസ്റ്റിക് പൊതികളില്‍ സൂക്ഷിച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്.അരക്കിലോ തൂക്കം വരുന്ന ബ്രൗണ്‍ ഷുഗറിന് വിപണിയില്‍ അമ്പത് ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്ക്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.