തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വർണവേട്ട; ജ്വല്ലറി ഉടമ അറസ്റ്റിൽ

gold
SHARE

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബിസ്കറ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണം പിടിച്ചെടുത്തു. തിരുവനന്തപുരം കണിയാപുരത്തെ ഗോള്‍ഡ് സൂക്ക് ജുവലറി ഉടമ ഇബ്രാഹിം അഷറഫാണ് പിടിയിലായത്. രാവിലെ ദുബായില്‍ നിന്ന് വന്ന എമിറേറ്റ്സ് വിമാനത്തിലാണ് സ്വര്‍ണവുമായി യാത്ര ചെയ്തത്. 

പാന്റിന്റെ ഉള്ളില്‍ പ്രത്യേകം തയാറാക്കിയ പായ്ക്കറ്റിലാണ് സ്വര്‍ണ ബിസ്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പിടിവീണത്. ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണമെന്ന് കസ്റ്റംസ് അറിയിച്ചു. അഷറഫിനെ ചോദ്യം ചെയ്ത് വരികയാണ്.

MORE IN Kuttapathram
SHOW MORE