കാറിന്‌ വഴി നൽകിയില്ലെന്ന് ആരോപണം; കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനം

ksrtc-attack-t
SHARE

വഴി നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി കാറിലെത്തിയ സംഘം ഡ്രൈവറെ ക്രൂരമായി മർദിച്ചു.കഴിഞ്ഞ ദിവസം രാത്രി തിരുനാവായ ടോൾ പ്ലാസയ്ക്ക് സമീപം വച്ചാണ് സംഭവം. മർദനത്തിൽ പരുക്കേറ്റ ഡ്രൈവർ നജീം കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്

കാസർകോഡു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. കാറിനു വഴി നൽകിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി കാറിലെത്തിയആറംഗ സംഘം മർദിക്കുകയായിരുന്നു. കോട്ടക്കൽ ചങ്കു വെട്ടി മുതൽ ഈ സംഘം ബസ് പിന്തുടരുന്നുണ്ടായിരുന്നു

പരുക്കേറ്റ ഡ്രൈവർ നജീം കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും പരുക്കുണ്ട്. തിരൂർ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

MORE IN Kuttapathram
SHOW MORE