കള്ളന്‍മാരെ കുടുക്കാന്‍ പുത്തന്‍ ആയുധം, വില വെറും 1000 രൂപ

vijayan-pilla
SHARE

കള്ളൻമാരുടെ ‘പ്രഖ്യാപിത ശത്രു’  വിജയൻപിള്ള മോഷ്ടാക്കളെ പൂട്ടാനുള്ള പുത്തൻ ‘ആയുധ’വുമായി രംഗത്ത്. വീടിന്റെ വാതിലിന്റെ പിൻഭാഗത്ത് ഉപകരണം ഘടിപ്പിച്ചാൽ കള്ളനെ പേടിക്കാതെ വീട് അടച്ചിട്ട് കുടുംബസമേതം യാത്ര പോകാമെന്നാണു ചടയമംഗലം അമ്പലംകുന്ന് പുത്തൻവിളവീട്ടിൽ വിജയൻ പിള്ളയുടെ ഉറപ്പ്. 

ആര് വീടു തുറന്നാലും നിങ്ങളുടെ മൊബൈൽ ഫോണിലേക്കു കോൾ എത്തും. പൊലീസിന്റെയും നാട്ടുകാരുടെയും സഹായമുണ്ടെങ്കിൽ ക്ഷണനേരത്തിനുള്ളിൽ കള്ളനെ വലയിലാക്കാം. 

കള്ളൻമാർ എത്തിയാൽ മുഴങ്ങുന്ന അലാം മൂന്നു വർഷം മുൻപ് നിർമിച്ച് വാർത്തകളിൽ ഇടം നേടിയ ഈ കർഷകൻ ഇലക്ട്രോണിക്സ് വിദഗ്ധനൊന്നുമല്ല. എങ്കിലും വിജയൻപിള്ളയുടെ എൻജിനീയറിങ് മികവിനു നാട്ടിൽ ആരാധകർ ഏറെയുണ്ട്.

ഉപകരണത്തിനുള്ളിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചിട്ടുണ്ട്. കതക് തുറക്കുമ്പോൾ സെൻസർ വഴി വിവരം ഉപകരണത്തിനു ലഭിക്കും. ഫ്രീക്വൻസി കൂടിയ ശബ്ദതരംഗങ്ങൾ ഉപകരണം നിരീക്ഷിക്കും. 

തൊട്ടടുത്ത നിമിഷം അപകട സൂചനയായി ഉടമയുടെ ഫോണിൽ കോളെത്തും. സെൻസറും പ്രോഗ്രാം ഇന്ററ്റഗ്രേറ്റഡ് ചിപ് അല്ലാത്ത ഐസിയുമാണു പ്രധാന കഥാപാത്രങ്ങൾ. 

കർഷകനായ വിജയൻ പിള്ള അമ്പലംകുന്ന് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആറു മാസമായി നടത്തുന്ന പരീക്ഷണം വിജയിച്ചതിന്റെ ആഹ്ളാദത്തിലാണു വിജയൻപിള്ള. ആയിരത്തിൽ താഴെ രൂപ മതി ഉപകരണം നിർമിക്കാൻ. ആവശ്യക്കാർക്കു നിർമിച്ചു നൽകാനൊരുങ്ങുകയാണ്. 

MORE IN Kuttapathram
SHOW MORE