വീട് നിര്‍മാണത്തിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

SHARE

വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നയാള്‍ തൃശൂര്‍ വലപ്പാട് അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ രമേഷ് ചന്ദ്രയാണ് അറസ്റ്റിലായത്. കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കുെമന്ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കും. ബന്ധപ്പെടുന്നവരുടെ പക്കല്‍ നിന്ന് വര്‍ക് അഡ്വാന്‍സായി അഞ്ചു ലക്ഷം രൂപ വാങ്ങും. ചിലയിടത്ത് തറ നിര്‍മിച്ച േശഷം മുങ്ങും. ചിലയിടത്താകട്ടെ തറയുമില്ല. കൊച്ചിയില്‍ ശിവാന കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ സ്ഥാപനം തുറന്നായിരുന്നു തട്ടിപ്പ്. നാലു വര്‍ഷത്തിനിടെ പതിമൂന്നു വീട്ടുകാരെ സമാനമായി പറ്റിച്ചു. വലപ്പാട് കോതകുളം സ്വദേശിയായ അധ്യാപകന്‍ വാസു മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച് പരാതി നല്‍കി. അങ്ങനെയാണ്, തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പണം വാങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് പതിവ്. ഫോണ്‍ നമ്പറുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിനാല്‍ ഇടപാടുകാര്‍ക്ക് ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല.

MORE IN Kuttapathram
SHOW MORE