ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിൽ സ്വർണം കടത്തിയയാൾ പിടിയിൽ

airport-gold
SHARE

തിരുവനന്തപുരം വിമാനത്താളവത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി  യാത്രക്കാരന്‍ പിടിയിലായി . ദുബായില്‍ നിന്ന്  എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കൊട്ടാരക്കര സ്വദേശി അലിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലായിരുന്നു സ്വര്‍ണം ഉരുക്കി ഒളിപ്പിച്ചിരുന്നത്. എക്സറേയിലോ സ്കാനിങ്ങിലോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യവിവര‌ത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത് .   

MORE IN Kuttapathram
SHOW MORE