എലത്തൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 33 ലീറ്റര്‍ വിദേശമദ്യം പിടികൂടി

liquer-seized
SHARE

കോഴിക്കോട് എലത്തൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തി മൂന്നര ലീറ്റര്‍ വിദേശമദ്യം പിടികൂടി. കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമുള്‍പ്പെടെ പതിവായി മദ്യവില്‍പന നടത്തിയിരുന്ന ചെട്ടിക്കുളം സ്വദേശിക്കായുള്ള തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അറിവോടെയാണ് മദ്യം സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. 

പൊലീസ് സ്റ്റേഷനിലെ മേശയില്‍ നിരത്തിയിരിക്കുന്ന കുപ്പികള്‍ കണ്ടാല്‍ ചില്ലറ മദ്യവില്‍പനശാലയെന്ന് തോന്നും. അത്രയുണ്ട് വ്യത്യസ്ത ഇനം മദ്യശേഖരം. വിലകൂടിയതും കുറഞ്ഞതുമായി മുപ്പത്തി മൂന്നര ലിറ്റര്‍ മദ്യം. മാഹിയില്‍ നിന്ന് ശേഖരിച്ചതിന് പുറമെ ബവ്റിജസ് വില്‍പനശാലയില്‍ നിന്നും വാങ്ങി സൂക്ഷിച്ചതും ഇതിലുണ്ട്. വീടിനുള്ളിലും സമീപത്തും ആയിരത്തിലധികം ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തി. 

വീട്ടില്‍ ചില്ലറ വില്‍പനയുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഒന്നരമാസമായി തുടര്‍ന്ന അന്വേഷണത്തിലൊടുവിലാണ് മദ്യശേഖരം കണ്ടെത്താനായത്. പൊലീസിന്റെ വരവറിഞ്ഞതോടെ യുവാവ് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. 

ഫോണ്‍ വഴി വിലയുറപ്പിക്കുന്ന പതിവ് ഇടപാടുകാര്‍ക്കാണ് മദ്യം കൈമാറിയിരുന്നത്. ഇരുചക്രവാഹനത്തിലെത്തിക്കുന്ന മദ്യത്തിന് ദൂര ദൈര്‍ഘ്യമനുസരിച്ച് കൂടുതല്‍ പണം നല്‍കണം. ഇരുപത്തി നാല് മണിക്കൂറും ഇത്തരത്തില്‍ മദ്യവില്‍പനയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

MORE IN Kuttapathram
SHOW MORE