ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയിൽ

idukki-ganja
SHARE

ചില്ലറ വിൽപ്പനക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയില്‍. ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി ചേര്‍ത്തല സ്വദേശി അഖില്‍  കുടുങ്ങിയത്. കഞ്ചാവിനൊപ്പം പ്രതി ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ നിന്നും ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ അഖിൽ സന്തോഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി ആലപ്പുഴയിലെത്തിച്ച് ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. 

വിനോദയാത്രക്കെന്ന പേരിൽ കമ്പത്തെത്തി മുറിയെടുത്ത് താമസിച്ച് ഏജന്റുമാരുമായി ബന്ധപ്പെട്ടാണ് ഇയാൾ വിൽപ്പനക്കായി കഞ്ചാവ് ശേഖരിച്ചിരുന്നതെന്നാണ് നർക്കോട്ടിക്ക് സംഘം നൽകുന്ന വിവരം. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച  ബൈക്കും കസ്റ്റഡിയിലെടുത്തു.

പ്രതി ചേർത്തല, പള്ളിപ്പുറം മേഖലകളിലുള്ള കോളേജുകളിലും മറ്റും വിദ്യാർത്ഥികൾക്ക്‌ കഞ്ചാവ് വിതരണം നടത്തി വന്നിരുന്നതായും നർക്കോട്ടിക്ക് സoഘത്തിന് സുചന ലഭിച്ചിട്ടുണ്ട്. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ജീസൺന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

MORE IN Kuttapathram
SHOW MORE