മൂന്നാം ക്ലാസ് വിദ്യാർഥിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ജീവപര്യന്തം

kgd-murder
SHARE

കാസർകോട് പെരിയയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെകഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇരിയ സ്വദേശി വിജയനാണ് പ്രതി. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ഫഹദിനെ പ്രതി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

2015 ജൂലൈ 9 നായിരുന്നു കേസിനാസ്പദമായ സംഭവം.സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ ഫഹദിനെ വിജയൻ വെട്ടികൊലപ്പെടുത്തി. മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഐ.പി.സി 341,302 വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 

ജീവപര്യന്തം കഠിന തടവിനും അൻപതിനായിരം രൂപ പിഴയും ഒപ്പം  ഒരു മാസം വെറും തടവും അനുഭവിക്കണം. പിഴ തുക കുട്ടിയുടെ പിതാവിന് നൽകാനും കോടതി ഉത്തരവായി. പ്രൊസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ പി രാഘവൻ ഹാജരായി.

MORE IN Kuttapathram
SHOW MORE