ഇരുതലമൂരിയെ കച്ചവടത്തിനെത്തിച്ച സംഘം പിടിയിൽ

sand-boa-case
SHARE

ഇരുതലമൂരിയെ കച്ചവടത്തിനെത്തിച്ച സംഘത്തെ അഞ്ചലില്‍ വനപാലകർ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്  മൂന്നുപേരെ വാഹന സഹിതം  വനപാലകര്‍ പിടികൂടി.

നെടുമങ്ങാട് സ്വദേശി ജിജോ ലാസർ, കൊല്ലം സ്വദേശി  മുഹമ്മദ് സെയ്ദ് ,  പൂയപ്പള്ളി സ്വദേശി അൽഅമീൻ  എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന  കാറും, വനപാലകർ കസ്റ്റഡിയിലെടുത്തു.  അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസവനപാലകർക്ക്കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പ്രതികളുമായി ടെലഫോണിലൂടെ 25 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും, ഇതനുസരിച്ച് കൊല്ലം ഇരുമ്പ് പാലത്തിന് സമീപം പ്രതികൾ എത്തിച്ചേരുകയും ചെയ്തു. വനപാലകരെ കണ്ട് സംശയം തോന്നിയ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടുകയായിരുന്നു. 

ഒന്നാം പ്രതി ജിജോലാസർ ഹൈദരാബാദിൽ നിന്നാണ് പാമ്പിനെ കൊണ്ടുവന്നതെന്നും, അവിടെ അരിക്കച്ചവടം നടത്തുന്ന മുതലാളിയാണ് പാമ്പിനെ ഏൽപ്പിച്ചതെന്നും പറഞ്ഞു. പാമ്പിനെ നാട്ടിൽ   എത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചിലവഴിച്ചതായും അവർ പറഞ്ഞു. 135 സെന്റീ മീറ്റർ നീളവും, 21 സെന്റീമീറ്റർ വണ്ണവും, 3.5 കിലോ തൂക്കവുമുള്ള ഇരുതല മൂരിക്ക് 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരത്തേയും ഇത്തരത്തിലുള്ള കച്ചവടത്തിൽ ഇവർ പങ്കാളികളായിരുന്നതായി വനപാലകർ സംശയിക്കുന്നു.

MORE IN Kuttapathram
SHOW MORE