വടക്കന്‍ പറവൂര്‍ ക്ഷേത്രക്കവര്‍ച്ച: രണ്ടു പ്രതികൾ കൂടി പിടിയിൽ

temple-theft
SHARE

വടക്കന്‍ പറവൂര്‍ ക്ഷേത്രക്കവര്‍ച്ചാക്കേസുകളിലെ പ്രതികളില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. തമിഴ്നാട് പൊള്ളാച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തിരുവാഭരണം കണ്ടെടുത്തതായും സൂചനയുണ്ട്. കവര്‍ച്ചചെയ്ത കൂടുതല്‍ മുതലുകള്‍ കണ്ടെത്തുന്നതിനായി പൊള്ളാച്ചിയില്‍ പരിശോധനകള്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. 

പണവും ആഭരണങ്ങളുമായി രക്ഷപെട്ട മൂന്നംഗംസംഘത്തെ പിറ്റേന്ന് കരുനാഗപ്പള്ളിയില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഒരു വിഗ്രഹവും 36,000 രൂപയും 19 കിലോ നാണയങ്ങളും അടക്കം വസ്തുക്കള്‍ അന്ന് പിടികൂടിയിരുന്നു. ശേഷിച്ച ആഭരണങ്ങളും പണവും പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE