വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സ്ഥാപനത്തിനെതിരെ നടപടി

ensata
SHARE

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് നടപടി. ടൗണ്‍ സൗത്ത് പൊലീസ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം പാസ്പോര്‍ട്ടുകള്‍ കണ്ടെത്തി. മലമ്പുഴ സ്വദേശികളായ സ്ഥാപന ഉടമകള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.  

പാലക്കാട് കല്‍മണ്ഡപത്തെ എന്‍സാറ്റ ഗ്ലോബല്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിലായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത പരിശോധന. ഓൺലൈൻ സൈറ്റുകൾ വഴിയും പത്രപരസ്യങ്ങളിലൂടെയും തൊഴിൽ അന്വേഷകരെ കണ്ടെത്തിയ സ്ഥാപനം നിരവധിപേരെ ചതിവിലാക്കി. പണം അടച്ച് വിദേശജോലി സ്വപ്നം കണ്ടവര്‍ക്ക് യഥാസമയം ജോലിനല്‍കിയില്ല.

സ്ഥാപനത്തില്‍ നിന്ന് നിരവധി പേരുടെ പാസ്പോര്‍ട്ടുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. സ്ഥാപന നടത്തിപ്പുകാര്‍ മലമ്പുഴ സ്വദേശികളാണ്.  സഹോദരങ്ങളുമായ രാജേന്ദ്രന്‍,  സുരേഷ് എന്നിവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ തെളിഞ്ഞത്.

ഇരുപത്തിഅയ്യായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്ത പൊലീസ് കമ്പ്യൂട്ടറുകളിെല വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ലൈൻസില്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനമെന്നും പൊലീസ് കണ്ടെത്തി. എത്രപേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ഒളിവിലായവരെ കണ്ടെത്തുകയാണ് പ്രധാനം. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സൗത്ത് പൊലീസ് പരിശോധന നടത്തിയത്.

MORE IN Kuttapathram
SHOW MORE