കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

cherpulassery-murder
SHARE

പാലക്കാട് ചെർപ്പുളശേരിയിൽ മദ്യപിച്ച് വഴക്കിട്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് ഖുഷിനഗർ സ്വദേശി അനിൽ ഫാഹിനിയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ചെർപ്പുളശേരി നെല്ലായ തച്ചങ്ങാടുള്ള താമസസ്ഥലത്തായിരുന്നു ദാരുണ സംഭവം.. കൂലിതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അനിൽ ഫാഹിനിയുടെ ഭാര്യയുടെ അമ്മാവൻ ധർമ്മരാജും പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തച്ചങ്ങാട്ടെ സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള മുറിയിലാണ് അനിൽ ഫാഹിനിയും ധർമ്മരാജും താമസിച്ചിരുന്നത്. കരാർ തൊഴിലുകാരനായ ധർമ്മരാജിൻറെ കീഴിലായിരുന്നു അനിലിന്റ ജോലി. കൂലി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്്.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വാക് തർക്കവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് അനിൽ വീണത്. അറസ്റ്റിലായ ധർമ്മരാജിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. ‍

MORE IN Kuttapathram
SHOW MORE