യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്

tvm-autodriver-t
SHARE

യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം നെല്ലിക്കുന്ന് ബിജു എന്ന ഇരുപത്തിയാറുകാരനാണ് പിടിയിലായത്. ഒാട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപെട്ട യുവതിക്ക് പരുക്കേറ്റു. 

വിഴിഞ്ഞം മുക്കോല ഭാഗത്ത് നിന്ന് പുല്ലുവിള ഭാഗത്തേക്ക് പോകാന്‍  ഓട്ടോ റിക്ഷ വിളിച്ചതാണ് യുവതി.എന്നാല്‍ പുളിങ്കുടി എത്തിയപ്പോള്‍  പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് ഉച്ചക്കട ഭാഗത്തേക്ക് പോകുന്ന ഇടറോഡിലേക്ക് പോയി. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി വാഹനം നിറുത്താന്‍ ആവശ്യപെട്ടെങ്കിലും  തയ്യാറായില്ല . ഇതിനിടെ  ഡ്രൈവര്‍ ബിജു അപമാനിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി ഓടികൊണ്ടിരുന്ന ഓട്ടോ റിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. 

പരുക്കേറ്റയുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിഴിഞ്ഞം സി.ഐ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘ ത്തിന്റെ തിരച്ചിലാണ്  ഒളിവിലായിരുന്ന പ്രതി ബിജു   പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.

MORE IN Kuttapathram
SHOW MORE