പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ കാമുകന്‍ അറസ്റ്റിൽ

binu
SHARE

തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍.  നേമം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയേ പീ‍ഡിപ്പിക്കാന്‍ കാമുകന് കൂട്ടു നിന്ന അമ്മ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. 

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ആ കുട്ടിയുടെ അമ്മയുടെ സഹായത്തോടെ പീഡിപ്പിക്കാന്‍ ശ്രമിച്ച  യുവാവ് ഏഴുദിവസത്തിന് ശേഷമാണ് അറസ്റ്റിലാവുന്നത്. അമ്മയുടെ കാമുകനായ നാല്പത്തിരണ്ടുകാരന്‍ ബിനു  ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പീഡിപ്പിക്കാ‍ന്‍ ശ്രമിച്ചപ്പോള്‍ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ പെണ്‍കുട്ടി അടുത്ത ബന്ധുക്കളെ വിവരം അറിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയേ  അറസ്റ്റു ചെയ്തതോടെ  കാമുകന്‍ മുങ്ങിയിരുന്നു. പൊലീസ് നടത്തിയ തിരിച്ചലില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ബിനു പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴി കേട്ട് പൊലീസു പോലും ഞെട്ടിയിരിക്കെയാണ്  വീട്ടില്‍ പലപ്പോഴും തന്റെ  മുന്നില്‍ വെച്ച് അമ്മയും കാമുകനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒടുവില്‍ അമ്മയുടെ മുന്നില്‍വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു.നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മ റിമാന്‍ഡിലാണ്.

MORE IN Kuttapathram
SHOW MORE