തിരൂരിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു; 19 വീടുകൾ ആക്രമിക്കപ്പെട്ടു

tirur-attack
SHARE

തിരൂരിന്റെ തീരദേശ മേഖലകളിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം കൂട്ടായിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ റഹീസിന് വെട്ടേറ്റതിന് പിന്നാലെ മുസ്ലീം ലീഗ് - സി.പി.എം പ്രവർത്തകരുടെ പത്തൊൻപതോളം വീടുകളാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂട്ടായി മേഖലയിൽ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണ്. ഇന്നലെയാണ് മുസ്ലീം ലീഗ് പ്രവർത്തകൻ റഹീസിന് വെട്ടേറ്റതിന് പിന്നാലെയാണ് സി.പി.എം, ലീഗ് പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളായിരുന്നു റഹീസിനെ വെട്ടി പരുക്കേൽപ്പിച്ചത്. സി.പി.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിക്കുന്നു .

സി.പി.എമ്മിന്റെ എട്ടു വീടുകളാണ് തകർത്തത്.ഇരു വിഭാഗത്തിന്റെയും വീട്ടുപകരണങ്ങളും നശിപ്പിക്കപ്പെട്ടു. സമാധാന്തരീക്ഷം നിലനിർത്താൻ സി.പി.എം ചർച്ചക്ക് തയാറാണ്

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു വിഭാഗങ്ങളിലേയും ആറോളം പ്രവർത്തകർക്കാണ് വെട്ടേറ്റത്.സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലിസ് ക്യാപ് ചെയ്യുന്നുണ്ട്.

MORE IN Kuttapathram
SHOW MORE