ചിന്നാറിൽ പാറമടയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടത്തിയതില്‍ ദുരൂഹത

chinnar-death
SHARE

ഇടുക്കി ഏലപ്പാറ ചിന്നാറിലെ  പാറമടക്കുളത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടത്തിയതില്‍ ദുരൂഹത.  സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ച പൊലീസ് കൊലപാതക സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം പാറമടക്ക് മുകളില്‍ നിന്ന് വീണുമരിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം.    

  

ഞായറാഴ്ച രാവിലെ 7 മണിയോടെ പാറമടയിൽ എന്തോ വന്ന് വീഴുന്നതിന്റെ  ശബ്ദം കേട്ട് നാട്ടുകാർ നോക്കിയപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച് കിടക്കുന്നത് കണ്ടത്. ഇയാള്‍ ഇന്നലെ രാത്രി മുതൽ ചിന്നാർ മേഖലയിൽ അലഞ്ഞ് തിരിയുകയായിരുന്നു എന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാല്‍  ഇന്നലെ ഒരു സ്വകാര്യ ബസിൽ മുണ്ടക്കയത്തു നിന്നും 5 പേരടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി സംഘം കയറുകയും ബസിൽ വെച്ച് പരപ്പരം വഴക്കിടുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് കണ്ടക്ടർ ചിന്നാറിൽ വച്ച്  അവരെ ബസില്‍ നിന്നിറക്കി വിട്ടു. ഇവരിൽ മറ്റ് നാല് പേർ മറ്റൊരു ബസിൽ കയറി കട്ടപ്പനക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാറമടക്ക് മുകളിൽ നിന്ന് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. പീരുമേട് എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE