കോവളത്ത് കാർ ഡ്രൈവറെ ട്രാഫിക് പൊലീസ് സംഘം മര്‍ദിച്ചതായി ആക്ഷേപം

kovalam-trafic-police
SHARE

തിരുവനന്തപുരം കോവളത്ത് കാര്‍ ഡ്രൈവറായ യുവാവിനെ ട്രാഫിക് പൊലീസ് സംഘം മര്‍ദിച്ചതായി ആക്ഷേപം. അമിതവേഗത്തിന് പിടിച്ച നെടുമങ്ങാട് സ്വദേശി ഷഫീഖിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തെന്നും  ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അമിതവേഗത്തിന് പിഴയടക്കാതിരുന്ന ഷഫീഖ് ട്രാഫിക് എസ്.ഐയെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം.  

നെടമങ്ങാട് സ്വദേശിയായ ഷഫീഖ് കാര്‍ അമിതവേഗത്തിലോടിച്ചതിന് കോവളം ബൈപ്പാസില്‍ വച്ചാണ് ട്രാഫിക് പൊലീസ് സംഘം പിടിച്ചത്. പിഴ അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കയ്യില്‍ കാശില്ലെന്ന കാരണത്താല്‍ തയാറായില്ല. ഇതോടെ ഷഫീഖിനെ ട്രാഫിക് പൊലീസ് സംഘം മര്‍ദിച്ചെന്നും പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ അമിതവേഗത്തിന് പിടിച്ചതോടെ  ട്രാഫിക് എസ്.ഐയുമായി ഷഫീഖ് തര്‍ക്കത്തിലായെന്നും ഇതിനിടെ എസ്.ഐയെ മര്‍ദിച്ചെന്നും പൊലീസ് പറയുന്നു. പരുക്കേറ്റ എസ്.ഐ പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും തിരുവല്ലം പൊലീസ് വിശദീകരിച്ചു. മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധന വിധേയമാക്കിയപ്പോള്‍ മര്‍ദിച്ചതായി കണ്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഉന്നത പൊലീസുകാര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷഫീഖിന്റെ ബന്ധുക്കള്‍.

MORE IN Kuttapathram
SHOW MORE