എൽഎൽബി, എംബിഎ; ജോലി പൂര്‍ണ നഗ്നനായി മോഷണം, ഓപ്പറേഷൻ നേക്കഡ് തീഫിൽ കുടുങ്ങി

naked-theif
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൂര്‍ണ നഗ്നനായി നടന്ന് മോഷണം നടത്തിയിരുന്നയാള്‍  നിയമവിദ്യാര്‍ഥിയും എം.ബി.എ ബിരുദധാരിയുമെന്ന് പൊലീസ്. ആഡംബര ജീവിതത്തിന് പണമുണ്ടാക്കാനായാണ് മോഷണത്തിലേക്ക് കടന്നത്. രണ്ട് വര്‍ഷത്തോളം അ‍ഞ്ജാതനായി വിലസിയ ശേഷമാണ് പൊലീസിന്റെ ഓപ്പറേഷന്‍ നേക്കഡ് തീഫില്‍ കുടുങ്ങി ജയിലിലാവുന്നത്.

നഗ്നമോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്ത പൊലീസ് ഞെട്ടി. നടത്തിയ മോഷണങ്ങളുടെ എണ്ണമറിഞ്ഞിട്ടല്ല. പൂര്‍ണ നഗ്നനായി നടന്ന് മോഷ്ടിക്കുന്നയാളുടെ വിദ്യാഭ്യാസ യോഗ്യതയറിഞ്ഞിട്ട്. കന്യാകുമാരിയിലെ സ്വകാര്യ കോളജില്‍ നിന്ന് മൂന്ന് വര്‍ഷം മുന്‍പ് എം.ബി.എ ബിരുദമെടുത്തു. ഇപ്പോള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ എല്‍.എല്‍.ബി രണ്ടാം വര്‍ഷം പഠിക്കുകയാണ്. പഠനത്തിനിടെ കൂലിപ്പണിക്ക് പോയിരുന്നു. അവിടെ നിന്നാണ് മോഷണത്തിലേക്ക് കടന്നത്. ആദ്യം ബൈക്കുകള്‍ മോഷ്ടിച്ച് തുടങ്ങി. പിന്നീട് ആ ബൈക്കില്‍ കറങ്ങി നടന്ന് വീടുകളില്‍ കയറി സ്വര്‍ണം മോഷ്ടിക്കലായി.

ഒരു വീട്ടിലെ മോഷണം കഴിഞ്ഞാല്‍, മോഷ്ടിക്കാനെത്തിയ ബൈക്കും മൊബൈലുമെല്ലാം ആ പരിസരത്ത് ഉപേക്ഷിക്കും.അതായിരുന്നു നഗ്നമോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് ബുദ്ധിമുട്ടായത്. ഒടുവില്‍ റൂറല്‍ എസ്.പി അശോക് കുമാറിന്റെയും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെയും നേതൃത്വത്തില്‍ ഷാഡോ പൊലീസ് , നേക്കഡ് തീഫ് എന്ന ഓപ്പറേഷന് രൂപം കൊടുത്ത് അന്വേഷിച്ചതോടെ പാറശാലയിലെ വാടകകെട്ടിടത്തില്‍ പ്രതി താമസിക്കുന്നതായി വിവരം കിട്ടിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങി. മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ഒട്ടേറെപ്പേരാണ് ഇതുവരെ പേടിസ്വപ്നമായിരുന്ന നഗ്നമോഷ്ടാവിനെ കാണാനെത്തിയത്.

MORE IN Kuttapathram
SHOW MORE