പടിയൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം, 12 പേര്‍ക്ക് പരുക്കേറ്റു

padiyur-violance
SHARE

തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കു സമീപം പടിയൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. രണ്ടു ദിവസത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍ക്ക് പരുക്കേറ്റു. സമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് പിക്കറ്റ് തുടരുകയാണ്. 

സി.പി.എം, ബി.ജെ.പി സംഘര്‍ഷം പതിവായതോടെ പടിയൂരില്‍ സമാധാനം നഷ്ടപ്പെട്ടു. നേരത്തെ തെരുവില്‍ നടന്നിരുന്ന കലാപം വീടുകളിലേക്ക് പടര്‍ന്നു. വീടു കയറിയുള്ള അക്രമം നാടിന്റെ സമാധാനം കെടുത്തി. രണ്ടു ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി എട്ടംഗ സംഘം അക്രമം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അക്രമത്തിനിരയായി. എട്ടു പേര്‍ ആശുപത്രിയിലാണ്. 

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. കൂടുതല്‍ പൊലീസിനെ പടിയൂര്‍ മേഖലയില്‍ വിന്യസിച്ചു. രാഷ്ട്രീയ നേതാക്കളെ ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷി സമാധാന യോഗം വിളിക്കാനും ആലോചനയുണ്ട്. 

MORE IN Kuttapathram
SHOW MORE