വഴിവിട്ട ബന്ധത്തിന് കൂട്ടക്കുരുതി: ചോര മരവിപ്പിക്കുന്ന ആ ക്രൂരതയുടെ വിശദവിവരങ്ങൾ

pinarayi-murder case-soumya
SHARE

വഴിവിട്ട ബന്ധം തുടരാൻ സൗമ്യ തിരഞ്ഞെടുത്ത് സ്വന്തം കുടുംബത്തെ തന്നെ ഉൻമൂലനം ചെയ്യുകയെന്നതായിരുന്നു. കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ദാരുണ രംഗങ്ങളാണ് പിണറായിയിൽ അരങ്ങേറിയത്. സ്വന്തം കുഞ്ഞിനെയും പോറ്റി വളർത്തിയ കുഞ്ഞുങ്ങളെയും എലിവിഷം നൽകി സൗമ്യ കൊലപ്പെടുത്തിയെന്നുളളത് പിണറായി നിവാസികൾക്ക് ഇത് വരെയും അംഗീകരിക്കാൻ സാധിക്കാത്ത യഥാാർത്ഥ്യമാണ്.സംശയം തോന്നി പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും സൗമ്യയ്ക്ക് കാര്യമായ ഭാവമാറ്റമില്ലായിരുന്നു. ഇൗ വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളി ആഗ്രഹിച്ചിരുന്നു അതിന് പിന്നിൽ ഇൗ അമ്മ ആകരുതെയന്ന്. അല്ലെങ്കിൽ വിശ്വസിച്ചിരുന്നു. ഒരമ്മയ്ക്ക് ഇത് സാധ്യമാകില്ലല്ലോ എന്ന്. പക്ഷേ സത്യം പുറത്തുവരുമ്പോൾ കേരളം ഒന്നടങ്കം ‍ഞെട്ടി. അത് ചെയ്തത് അവർ തന്നെയായിരുന്നു.

pinarayi-soumya

തലശേരി പിണറായിയിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേർ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സൗമ്യ പൊലീസിനോട് ആ ക്രൂരത ഏറ്റു പറഞ്ഞു. ചോര മരവിപ്പിക്കുന്ന ആ ക്രൂരതയുടെ വിശദവിവരങ്ങൾ ഇങ്ങനെ. 

സൗമ്യ തന്റെ  മാതാപിതാക്കളെയും മകളെയും വകവരുത്തിയത് എലിവിഷം നല്‍കിയാണെന്ന് പൊലീസിനോട് ഏറ്റുപറഞ്ഞു. മകള്‍ക്ക് ചോറിലും  അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലുമാണ് ഇവർ കൊലച്ചോറ് വിളമ്പിയത്. പക്ഷേ ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന വിവരം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്തിന് വേണ്ടിയായിരുന്നു ഇൗ കൊടും ക്രൂരത ചെയ്തത്? അതിന് നൽകിയ മറുപടി ഇങ്ങനെ. അവിഹിത ബന്ധങ്ങൾക്കുള്ള തടസം ഒഴിവാക്കാനായിരുന്നു ഇൗ ക്രൂരത.അതിന് വേണ്ടിയായിരുന്നു അച്ഛനെയും അമ്മയെയും മകളെയും ക്രൂരമായി കൊന്നു തള്ളിയത്. മനസാക്ഷി മരവിക്കുന്ന ക്രൂരത.  ഇങ്ങനെയാണ് പിണറായി കൂട്ടക്കൊലപാതകത്തിൽ പൊലീസ് സംഭവത്തിൽ നൽകുന്ന വിശദീകരണം. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. സൗമ്യയുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്ന ചില ചെറുപ്പക്കാരെ കുറിച്ച് മുൻപും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കൊലപാതകത്തിൽ അവരുടെ പങ്ക് എന്താണ്? വരും മണിക്കൂറുകൾ അതിനുള്ള ഉത്തരമാണ്.

  

soumya-2

 പതിനൊന്ന് മണിക്കൂറിലധികം നീണ്ട് ചോദ്യം ചെയ്യലിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തു. മക്കളും മാതാപിതാക്കളുമടക്കം നാലുപേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍  വിഷാംശം കണ്ടെത്തിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സൗമ്യയുടെ  മാതാപിതാക്കളുടെ  മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ്  നാലുപേരുടെ മരണത്തിൽ ദുരൂഹത ബലപ്പെട്ടത്. 

എന്നാൽ അന്വേഷണത്തോട് സൗമ്യ ആദ്യം വേണ്ട രീതിയിൽ പ്രതികരിച്ചിരുന്നില്ല.  ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും  അമ്മ കമലയും രണ്ട് പെൺമക്കളും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പരാതി  നല്‍കിയതും പൊലീസ് അന്വേഷണം  തുടങ്ങിയതും.  എന്നാൽ ഛര്‍ദിയെ തുടര്‍ന്ന് സൗമ്യയും ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല.  സൗമ്യയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് സൗമ്യയെ കസ്റ്റഡിലെടുത്തത്. എലിവിഷത്തില്‍ അടക്കമുളള  അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നത് കേന്ദീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.  

സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മരിച്ച സൗമ്യയുടെ മൂത്തമകളായ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത്  പോസ്റ്റ്മോർട്ടം  നടത്തിയിരുന്നു.   എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്ഫൈഡാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. എന്നാല്‍ ഇതേ അസുഖവുമായി സൗമ്യ എങ്ങനെ ആശുപത്രിയിലായി എന്നത് പൊലീസിനെ കുഴക്കി.  ഇതിനുത്തരം ഉടൻ പുറത്തുവരേണ്ടതുണ്ട്. ഒപ്പം ഇളയമകളുടെ മരണം സ്വാഭാവികമാണെന്ന മൊഴി കളവാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. അവിഹിത ബന്ധത്തിന് തടസമാകാതിരിക്കാൻ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് നൊന്ത് പ്രസവിച്ച കുഞ്ഞിനെയും പോറ്റി വളർത്തിയ മാതാപിതാക്കളയും കൊലപ്പെടുത്താൻ കഴിഞ്ഞത്. പിണറായിയും കണ്ണൂരും കേരളവും നടുങ്ങുന്ന രാത്രി. ഇനിയും പുറത്തുവരാനുണ്ടോ ഞെട്ടിക്കുന്ന കൂടുതൽ ക്രൂരമുഖങ്ങൾ.

MORE IN Kuttapathram
SHOW MORE