റിസർവ് ബാങ്കിന്റെ വൈബ്സൈറ്റ് ഉപയോഗിച്ച് കോടികളുടെ ജോലി തട്ടിപ്പ്

reema-merlin
SHARE

റിസർവ് ബാങ്കിന്റെ വൈബ്സൈറ്റ് ഉപയോഗിച്ച് കോടികളുടെ ജോലി തട്ടിപ്പെന്നു പരാതി. കുണ്ടറ പെരുമ്പുഴ സ്വദേശിനി റീമ മെർലിൻ പണിക്കറാണ് പരാതിയുടെ രംഗത്തെത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർക്കും സിബിഐയ്ക്കും പരാതി നൽകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. 

റിസര്‍വ് ബാങ്കിന്റെ പേരില്‍ ആസൂത്രിതമായി നടത്തിയ വലിയ തട്ടിപ്പെന്നാണ് പരാതിക്കാര്‍ നല്‍കുന്ന സൂചന 2017 മേയ് മൂന്നിന് ഇറങ്ങിയ റിസർവ് ബാങ്ക് ഗ്രേഡ് ബി മാനേജർ പോസ്റ്റിലേക്ക് അപേക്ഷിച്ചവരാണു വഞ്ചിക്കപ്പെട്ടത് . തട്ടിപ്പിന്റെ കഥയിങ്ങനെ- ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു ലഭിച്ച ലിങ്ക് വഴി ഓൺലൈനായാണു പരീക്ഷയ്ക്ക് അപേക്ഷ നൽകിയത്. 820രൂപ ഫീസും അടച്ചു. ജൂൺ 17നു പ്രാഥമിക പരീക്ഷയും ജൂലൈ ഏഴിനു രണ്ടാം ഘട്ട പരീക്ഷയും നടത്തി. ഓഗസ്റ്റ് ഒന്നിനു വിഡിയോ കോൺഫറൻസ് വഴി അഭിമുഖത്തിലും പങ്കെടുത്തു.എന്നാല്‍ പിന്നീടുള്ള നീക്കത്തില്‍ സംശയം തോന്നി തിരുവനന്തപുരം ആര്‍ ബി ഐ ഓഫീസില്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. 

ആര്‍ ബി ഐയുടെ വെബ്സൈറ്റില്‍ ഒരു തട്ടിപ്പിന്റെ ലിങ്ക് വന്നത് ഗുരുതരമായി വിഷയമാണ് സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും കൊല്ലം എം.പി.എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. രണ്ടു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതിയതായാണ് കരുതപ്പെടുന്നത്. 16 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സൂചന. രാജ്യവ്യാപകമായി നടന്ന തട്ടിപ്പിന് ഇരയായവര്‍ക്ക് പരസ്പരം അറിയില്ലെന്നതാണ് മറ്റൊരു പ്രശ്നം.

MORE IN Kuttapathram
SHOW MORE