കയ്യേറി നിർമ്മിച്ച ഷെഡ് നീക്കാനെത്തിയപ്പോൾ ആക്രോശവുമായി സിപിഎം നേതാവ്

land-encroachment-cpm
SHARE

വര്‍ക്കലയില്‍ ട്രേഡ് യൂണിയനുകള്‍  ഫുട് പാത്ത് കയ്യേറി സ്ഥാപിച്ച ഷെഡ് നീക്കാനെത്തിയ നഗരസഭാ സെക്രട്ടറിക്കുനേരെ സി.പി.എം നേതാവിന്റെ ആക്രോശം. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ കെ.ആര്‍.ബിജുവാണ് നഗരസഭാ സെക്രട്ടറിയോട് മോശമായി പെരുമാറിയത്. യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് കയ്യേറ്റമൊഴിപ്പിക്കാതെ സെക്രട്ടറിയും ഉദ്യോഗസ്ഥരും 

വര്‍ക്കല ടൗണിലെ ഫുട് പാത്തുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന അനധികൃത കച്ചവടവും ബോര്‍ഡുകളും നീക്കാനെത്തിയതായിരുന്നു നഗരസഭാ സെക്രട്ടറി എസ്. സുബോധിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം. വര്‍ക്കല മൈതാനം ജംഗ്ഷനില്‍ മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്തെ ഫുട് പാത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ച് യൂണിയനുകള്‍ നിര്‍മിച്ച ഷെഡ് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ പ്രശ്നം തുടങ്ങി. സി.പി.എം ഭരിക്കുന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഏരിയ കമ്മറ്റിയംഗം കെ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെക്രട്ടറിക്കെതിരെ പരുഷമായ ഭാഷയില്‍ ബൈജു ആക്രോശിച്ചു.

  മറ്റൊരു ഏരിയ കമ്മിറ്റി അംഗമായ എഫ്.നഹാസ് ഇടപെട്ട് ബൈജുവിനെ പിന്തിരിപ്പിച്ചു. നോട്ടീസ് നല്‍കാതെ ഒഴിപ്പിക്കാനാവില്ലെന്നായിരുന്നു സി.ഐ.ടി.യു,ഐ.എന്‍.ടി.യുസി, ബി.എം.എസ് യൂണിയനുകളുടെ നിലപാട്.ഒടുവില്‍ യൂണിയന്‍ നേതാക്കളുടെ പിടിവാശിക്കുമുന്നില്‍ ഷെഡുകള്‍ പൊളിച്ചുനീക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

MORE IN Kuttapathram
SHOW MORE