ബൈക്കില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ പീരുമേട്ടില്‍ പിടിയിൽ

ganaja-arrest
SHARE

തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് പേര്‍ പീരുമേട്ടില്‍ എക്സൈസിന്‍റെ പിടിയിലായി. കോട്ടയം സ്വദേശികളായ ഷിജി ലത്തീഫ്, ശശികുമാര്‍ എന്നിവരാണ് പിടിയിലായത്. സ്കൂട്ടറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. 

കോട്ടയം പെരുമ്പായിക്കാട് സ്വദേശികളാണ് പിടിയിലായ ഷിജി ലത്തീഫും, ശശികുമാറും. കഞ്ചാവിന്‍റെ മൊത്തവിതരണ കേന്ദ്രമായ തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് ഇരുവരും കഞ്ചാവ് വാങ്ങിയത്. ബസില്‍ അതിര്‍ത്തിവരെ എത്തിയ ഇരുവരും സമാന്തര പാതവഴി അതിര്‍ത്തി കടന്നു. റോസാപ്പൂക്കണ്ടത്തു നിന്നും കാല്‍നടയായി ഇരുവരും കുമളിയിലെത്തി. ഇവിടെ നിന്ന് ബൈക്കിലാണ് ഇരുവരും കഞ്ചാവുമായി കോട്ടയത്തേക്ക് പുറപ്പെട്ടത്. കോട്ടയത്ത് നിന്ന് ബൈക്കിലെത്തിയ ഇരുവരും കുമളിയില്‍ ബൈക്ക് വെച്ച ശേഷം ബസിലായിരുന്നു കഞ്ചാവ് വാങ്ങാന്‍ തമിഴ്നാട്ടിലേക്കുള്ള യാത്ര. രഹസ്യ വിവരത്തെ തുടര്‍‌ന്ന് പീരുമേടിന് സമീപം എക്സൈസ് സംഘം നടത്തിയ വാഹപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 

ക്വട്ടേഷന്‍ കേസിലുള്‍പ്പെടെ പ്രതിയായ ശശികുമാറാണ് കോട്ടയം നഗരത്തില്‍ കഞ്ചാവ് വിതരണം ചെയ്യുന്നത്. കമ്പത്തു നിന്ന് ശേഖരിക്കുന്ന കഞ്ചാവ് കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE