ജിദ്ദയില്‍ മലയാളിയുടെ പണംതട്ടി മുങ്ങിയ കേസിൽ ഒരാള്‍ അറസ്റ്റില്‍

jidda-money-fraud-t
SHARE

ജിദ്ദയില്‍ നിന്ന് വാണിയമ്പലം സ്വദേശിയുടെ 85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.കണ്ണമംഗലം കുന്നും പുറം സ്വദേശി മുഹമ്മദലിയെയാണ് വണ്ടൂര്‍ പൊലിസ്  അറസ്റ്റുചെയ്തത്.ഖത്തറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പ്രതി പിടിയിലായത്.

ജിദ്ദയില്‍ ബന്ധുവിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന വാണിയമ്പലം തത്തങ്ങോട് സ്വദേശി അബ്ദുള്‍ വഹാബിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാങ്കിലടക്കാനും വ്യക്തികള്‍ക്ക് നല്‍കുന്നതിനുമായി മുഹമ്മദലിയെ ഏല്‍പ്പിച്ച പണമാണ്സഹായികള്‍ക്കൊപ്പം പങ്കിട്ടെടുത്ത് മുഹമ്മദലി ഇന്ത്യയിലേക്ക് കടന്നത്.മാര്‍ച്ച് 17 നാണ് സംഭവവുമായി ബന്ധപ്പെട്ട് വണ്ടൂര്‍ പൊലിസില്‍ പരാതി ലഭിച്ചത്.മുംബയിലെത്തിയ മുഹമ്മദലി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വിദേശത്തേക്ക് പ്രതി കടന്നുകളയാനുള്ള സാധ്യത മുന്നില്‍കണ്ട് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.കൂട്ടുപ്രതികളായ മേലാറ്റൂര‍, കണ്ണമംഗലം സ്വദേശികളയ രണ്ടു പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

MORE IN Kuttapathram
SHOW MORE