കാവനാട് മധ്യവയസ്ക്കൻ ദൂരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ

kollam-death
SHARE

കൊല്ലം കാവനാട്  മധ്യവയസ്ക്കനെ ദൂരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തുത്തുക്കുടി വെങ്കിടപുരം സ്വദേശി ചന്ദനനെയാണ്  രാവിലെ 11നു മണിയോടെ കാവനാട് ജംക്‌ഷനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു 

ആരും ശ്രദ്ധിക്കാതെ തരത്തില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടത്. സാമൂഹ്യവിരുദ്ധര്‍ സ്ഥിരം മദ്യപിക്കുന്ന സ്ഥലത്താണ് മൃതദേഹം കിടന്നത്. മുഖത്ത് മുറിവറ്റ പാടുകളുണ്ട്. മല്‍സ്യബന്ധനത്തിന് പോകുന്നയാളാണ് മരിച്ച ചന്ദനയെന്ന് സമീപവാസികള്‍ പറഞ്ഞു. രാവിലെ ജംക്‌ഷനിൽ എത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തത്. തുടർന്നു ശക്തികുളങ്ങര പൊലീസിൽ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു

മുഖത്തു മുറിവേറ്റ പാടുകള്‍ കണക്കിലെടുത്താല്‍ കൊലപാതകമാണെന്നു സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.  കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി ഇയാൾ ഒറ്റക്കു ശക്തികുളങ്ങര ഹാർബറിലും പരിസരത്തുമായി താമസിച്ചു വരുകയായിരുന്നു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കെയാണ്.

MORE IN LOCAL CORRESPONDENT
SHOW MORE