വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി പതിനാലാം നിലയിൽ നിന്ന് ചാടി മരിച്ചു

suicide-12
SHARE

ഭർതൃ വീട്ടുകാർ നോക്കിനിൽക്കെ യുവതി പതിനാലാം നിലയിൽ നിന്ന് ചാടി മരിച്ചു. മുംബൈയിലാണ് സംഭവം. 45 ദിവസങ്ങള്‍ക്കു മുന്‍പാണ് 20 കാരിയായ യുവതിയും ടര്‍ഡോ സ്വദേശിയായ യുവാവും വിവാഹിതരായത്. വിവാഹത്തിനുശേഷം ഛായ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പുലർച്ചെ മൂന്നിന് കുളിക്കാൻ കയറിയ ഛായ ഒരുമണിക്കൂറിനു ശേഷവും പുറത്തിറങ്ങാതെ വന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. 

വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഛായ കുളിമുറിയുടെ ഗ്ലാസ് ജനലുകൾ പൊളിച്ച് അടുത്ത് സ്ഥാപിച്ചിട്ടുള്ള മുളയിൽ കയറി നിൽക്കുകയായിരുന്നു. കെട്ടിടത്തിന്റെപണി നടക്കുന്നതിനാൽ സമീപത്ത് മുള സ്ഥാപിച്ചിരുന്നു.

ഉടന്‍തന്നെ സമീപത്തുള്ള നായര്‍ആശുപത്രിയില്‍എത്തിച്ചുവെങ്കിലും ഛായയെ രക്ഷിക്കാന്‍സാധിച്ചില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE