അടൂരില്‍ അന്‍പതുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

adoor-death-t
SHARE

പത്തനംതിട്ട അടൂരില്‍ അന്‍പതുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൈപ്പട്ടൂര്‍ വട്ടമുരപ്പേല്‍ ശങ്കരനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശങ്കരന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുമണ്‍ ഇടത്തിട്ടയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ശങ്കരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച ശങ്കരന്റെ ഇരുകാലുകളിലും വെട്ടേറ്റിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ശങ്കരന്റെ സുഹൃത്ത് പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം വാക്കുതര്‍ക്കം ഉണ്ടായിരുന്നു.

വാക്കേറ്റം രൂക്ഷമായതോടെ അടിപിടിയുണ്ടായി.തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് പ്രകാശ് ശങ്കരന്റെ കാലില്‍ വെട്ടുകയായിരുന്നുവെന്നാണ് നിഗമനം. തുടര്‍ന്ന് ഒളിവില്‍പോയി. കാലുകളിലുണ്ടായ മുറിവില്‍ നിന്ന് രക്തംവാര്‍ന്നതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE