വ്യാജ ബിരുദത്തിൽ സ്ഥാനക്കയറ്റം; കണ്ണൂരില്‍ തട്ടിപ്പ് പുറത്ത്

kannur-co-operative-bank-1
SHARE

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സ്ഥാനക്കയറ്റം നേടി ഉദ്യോഗസ്ഥര്‍. തട്ടിപ്പ് കണ്ടെത്തിയതോടെ രണ്ട് മാനേജർമാരുടെ സ്ഥാനക്കയറ്റം റദ്ദാക്കി. മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അന്വേഷണം തുടരുകയാണ്. 

ആറുപേര്‍ക്കാണ് മാനേജര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇതരസംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് സമര്‍പ്പിച്ചിരുന്നത്. സംശയംതോന്നി തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രണ്ടുപേര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. എന്നാല്‍ ബാക്കിയുള്ള നാലുപേര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. തുടര്‍ന്നാണ് സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടുപേരുടേത് വ്യാജമാണെന്ന് ബാങ്കിനും സഹകരണവകുപ്പിനും ബോധ്യപ്പെട്ടത്. ഇതോടെ ഇവരുടെ സ്ഥാനക്കയറ്റം റദ്ദുചെയ്തു. 

ബാങ്കിലുള്ള ഒരു ഡപ്യൂട്ടി ജനറൽ മാനേജരുടെയും മറ്റൊരു മാനേജരുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും പരിശോധിച്ച് വരുകയാണ്. ഇതിന് മുന്‍പ് എട്ട് പ്യൂൺമാർക്കു ക്ലർക്കുമാരായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഈ നടപടിയും റദ്ദുചെയ്തു. പിഎസ്‌സി വഴി നിയമനം നടക്കേണ്ട ഒഴിവുകളിലേക്കായിരുന്നു സ്ഥാനക്കയറ്റം. ക്ലര്‍ക്ക് സ്ഥാനം നഷ്ടമായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE