കാമുകിയുമായി വിഡിയോ കോളിനിടെ യുവാവ് തൂങ്ങിമരിച്ചു

suicide-hyderabad
SHARE

പെൺസുഹൃത്തുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇരുപതുകാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവം നടന്നത്. അജ്മീര്‍ സാഗർ എന്ന യുവാവ് തന്റെ കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഡിപ്ലോമ വിദ്യാർഥിയായ സാഗർ കുറച്ചുകാലമായി ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. സംഭവം നടക്കുമ്പോൾ സാഗർ വീട്ടിൽ തനിച്ചായിരുന്നു. കാമുകിയുമായി വാട്സ്ആപ്പിൽ വീഡിയോ കോൾ നടത്തുന്നതിനിടെ അടുത്തുണ്ടായിരുന്ന സാരിയെടുത്ത് സാഗർ തൂങ്ങി മരിക്കുകായിരുന്നു. പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫാനിൽ തുങ്ങിയ നിലയിലായിരുന്നു ഇയാളെ കണ്ടത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. വീഡിയോകോളിന്റെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സമാനമായ സംഭവം ഫെബ്രുവരിയിലും ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

MORE IN LOCAL CORRESPONDENT
SHOW MORE