ഡി.ജെ പാര്‍ട്ടിക്കെത്തിച്ച ലഹരി മരുന്ന് പിടികൂടി

mdma-2
SHARE

ഡി.ജെ പാര്‍ട്ടിക്കു വേണ്ടി എത്തിച്ച  എം.ഡി.എം.എ ലഹരി മരുന്ന് മലപ്പുറം തിരൂരില്‍ പിടികൂടി. മുപ്പതിനായിരം രൂപയോളം വിലവരുന്ന എം.ഡി.എം.എ ലഹരി മരുന്നുമായി തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ആദിലാണ് പിടിയിലായത്. ഇയാളുടെ കൂടെ യാത്ര ചെയ്ത പെണ്‍കുട്ടിയില്‍ നിന്ന് നാലു ഗ്രാം കഞ്ചാവും പിടികൂടി 

ഗോവയില്‍നിന്നു വന്ന തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ആദിലിന്റെ ബാഗില്‍ നിന്നാണ് എം.ഡി.എം.എ ലഹരിമരുന്ന് പിടികൂടിയത്.ആറു ഗ്രാം ചരസും ഇയാളില്‍ നിന്ന് കണ്ടെടുത്തു.റെയിവേ സുരക്ഷാ സേനയാണ് പ്രതികളെ പിടികൂടി എക്സൈസില്‍ ഏല്‍പിച്ചത്..18000 രൂപയാണ് ഒരു ഗ്രാം എം.ഡി.എം.എ ലഹരിമരുന്നിന്റെ വില. ഇയാളുടെ കൂടെ യാത്ര ചെയ്ത പെണ്‍കുട്ടിയില്‍ നിന്ന് നാലു ഗ്രാം കഞ്ചാവും പിടികൂടി 

തിരൂരും  പരിസര പ്രദേശങ്ങളിലും എം.ഡി.എം.എ ലഹരി മരുന്നിന്റെ  വില്‍പനയും ഉപയോഗവും കൂടി വരികയാണെന്ന് എക്സൈസ് പറഞ്ഞു. അതേസമയം ആദ്യമായാണ് ഇത്തരമൊരു കേസ് തിരൂര്‍ റേഞ്ചില്‍ പിടികൂടുന്നത്.സ്വന്തം ഉപയോഗത്തിനായാണ്  എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷത്തിനൊരുങ്ങുകയാണ് എക്സൈസ്.

MORE IN kuttapathram
SHOW MORE