ഭാര്യ കാമുകനുമായി ബന്ധം തുടർന്നു, യുവാവ് ജീവനൊടുക്കി

suicide
SHARE

വിവാഹശേഷവും ഭാര്യ കാമുകനുമായി ബന്ധം തുടർന്നതിൽ മനംനൊന്ത യുവാവ് ജീവനൊടുക്കി. ഭാര്യക്ക് കാമുകനോടൊപ്പം ജീവിക്കാൻ വഴിമാറുകയാണെന്ന ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് യുവാവ് മരിച്ചത്.ഹൈദരബാദിലെ ഷമീർപേട്ടിലാണ് സംഭവം. 28 വയസുള്ള അജനിയാണ് ‌ആത്മഹത്യ ചെയ്തത്. 

ഒരു വർഷം മുൻപാണ് ഉഷാറാണി എന്ന യുവതിയെ അജനി വിവാഹം ചെയ്തത്. എന്നാൽ, ശ്രീകാന്ത് എന്ന യുവാവുമായി ഉഷാറാണി പ്രണയത്തിലായിരുന്നു. ഇതറിയാതെയാണ് അജനി വിവാഹം ചെയ്തത്. വിവാഹ ശേഷവും ഉഷാറാണി കാമുകനുമായുള്ള ബന്ധം തുടർന്നു. ഭാര്യയുമായി ശ്രീകാന്തിനുള്ള ബന്ധം അടുത്തിടെയാണ് അജനി അറിഞ്ഞത്. ബന്ധമറിഞ്ഞ ഇയാൾ മാനസീകമായി തളർന്നു. തുടർന്ന് ഭാര്യയുടെ സ്നേഹത്തിന് തടസമാകില്ലെന്നെഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

MORE IN LOCAL CORRESPONDENT
SHOW MORE