കിടപ്പുമുറിയില്‍ ചാരായം വാറ്റിയ യുവാവ് പിടിയിൽ

country-liquor
SHARE

തൃശൂര്‍ മായന്നൂരില്‍ വീടിനകത്തെ കിടപ്പുമുറിയില്‍ ചാരായം വാറ്റിയ യുവാവിനെ പൊലീസ് പിടികൂടി. പത്തു ലിറ്റര്‍ ചാരായവും നൂറു ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കിടപ്പുമുറിയില്‍ നിന്ന് പിടിച്ചെടുത്തു.  ചാരായം വാറ്റല്‍ കുറേക്കാലമായി ചെയ്തിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 

മായന്നൂരില്‍ ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ടെന്ന് പൊലീസിന് ഒരാള്‍ വിവരം നല്‍കി. അങ്ങനെയാണ്, പഴയന്നൂര്‍ പൊലീസ് പരിശോധനയ്ക്കിറങ്ങിയത്. സംശയം തോന്നിയ വീട്ടില്‍ പൊലീസ് കയറി. കാരണം, ഈ വീട്ടില്‍ നിന്ന് ചാരായം വാങ്ങാറുണ്ടെന്ന് ആരോ പൊലീസിന് ഒറ്റിക്കൊടുത്തു. 

വീടിന്റെ പുറകുവശത്ത് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ, പൊലീസുകാരില്‍ ഒരാള്‍ കിടപ്പുമുറി പരിശോധിച്ചു. അപ്പോഴാണ്, കിടപ്പുമുറി ചാരായ വാറ്റുകേന്ദ്രമാക്കിയത് കണ്ടെത്തിയത്. തൃശൂര്‍ മായന്നൂര്‍ സ്വദേശി വിനോദിനെ കയ്യോടെ പിടികൂടി. ചാരായം വാറ്റല്‍ കുറേക്കാലമായി ചെയ്തിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

MORE IN kuttapathram
SHOW MORE