കൈക്കൂലി കൊടുത്ത് നടുവൊടിഞ്ഞു; ഒളിക്യാമറ ഓപ്പറേഷനുമായി ലോറി ഡ്രൈവർ

police-bribe
SHARE

തിരുവനന്തപുരം കഠിനംകുളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൈക്കൂലി നല്‍കി മടുത്ത ലോറി ഡ്രൈവറാണ് പൊലീസുകാരെ ഒളിക്യാമറയില്‍ കുടുക്കിയത്. ദൃശ്യങ്ങള്‍ പുറത്തായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. 

ചെമ്മണ്ണ് കയറ്റിവന്ന ലോറിയില്‍ നിന്നാണ് പൊലീസുകാര്‍ കൈക്കൂലി വാങ്ങിയത്. പലതവണ കൈക്കൂലി നല്‍കിയിട്ടുള്ള ലോറി ഡ്രൈവര്‍ ദൃശ്യങ്ങളെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. 

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്. ഐ ഷിബുവും ഡ്രൈവറുമാണ് നോട്ടുകള്‍ എണ്ണിവാങ്ങി പോക്കറ്റിലിട്ടത്. പെര്‍മിറ്റിന്റെയും മണല്‍ പാസിന്റെയും പരിശോധനയുടെ മറവിലാണ് കൈക്കൂലി വാങ്ങല്‍. ഇത്തരത്തില്‍ പലതവണ കൈക്കൂലി കൊടുത്ത് മടുത്തതോടെയാണ് കഴക്കൂട്ടം സ്വദേശിയായ ലോറി ഡ്രൈവര്‍ കൈക്കൂലിക്കാരെ ഓളിക്യാമറയില്‍ കുടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ തെളിവായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെയും നടപടിയൊന്നുമെടുത്തിട്ടില്ല.

MORE IN LOCAL CORRESPONDENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.