ഏവിയേഷൻ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രിൻസിപ്പൽ അറസ്റ്റിൽ

Thumb Image
SHARE

കരിപ്പൂരിൽ ഏവിയേഷൻ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ.ഐ.പി.എം.എസ് എവിയേഷൻ സെന്ററിന്റെ പ്രിൻസിപ്പൽ ദീപ മണികണ്ഠനാണ് അറസ്റ്റിലായത് 

കഴിഞ്ഞ മാസം 30 നാണ് കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജിൽ നിന്നു ചാടി ഏവിയേഷൻ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.തുടർന്ന് സഹപാഠികളായ അഞ്ചു പേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിന്റെ അറസ്റ്റ്. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ പ്രിൻസിപ്പൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കോയമ്പത്തൂരിൽ നിന്നാണ് ദീപ അറസ്റ്റിലായത്. പരിശീലനത്തിന്റെ ഭാഗമായാണ് വിദ്യാർഥിനികൾ കരിപ്പൂരിൽ എത്തിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE