സ്വർണക്കടത്തിന് പുതുവഴി; ഇത്തവണ ചോക്ലേറ്റിൽ

Thumb Image
SHARE

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്.10 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി ഷാനവാസാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം കടത്താൻ പുതിയ പരീക്ഷണം.രാവിലെ 10 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയ യാത്രക്കാരനാണ് സ്വർണം കടത്താൻ പുതുവഴി തേടിയത്. 

ചോക്ലേറ്റിൽ സ്വർണപ്പൊടി കലർത്തിയാണ് കൊണ്ടുവന്നത് അതുകൊണ്ട് തന്നെ പെട്ടന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മനസിലായില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോക്ലോറ്റ് ബോട്ടിലുമായി ജ്വല്ലറിയിലെത്തി. രണ്ടു ബോട്ടിലാണ് ഉണ്ടായിരുന്നത്. ചോക്ലേറ്റ് ഉരുക്കിയപ്പോൾ സ്വർണം കിട്ടി. രണ്ടു ബോട്ടിലുകളിൽ നിന്നായി 351 ഗ്രാം സ്വർണം കിട്ടി. കസ്റ്റംസ് ഇന്റലിജൻസ് ' അസിസ്റ്റന്റ് കമ്മിഷണർ ഇ.പി ജോയ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

MORE IN LOCAL CORRESPONDENT
SHOW MORE