league

TAGS

മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ഥികളെ അട്ടിമറിച്ച് വിമതവിഭാഗം സിപിഎം പിന്തുണയോടെ നഗരസഭ ചെയര്‍പേഴസണ്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും പിടിച്ചെടുത്തു. കോട്ടയ്ക്കല്‍ നഗരസഭയില്‍ കാലങ്ങളായി തുടരുന്ന ലീഗിനുളളിലെ പടലപ്പിണക്കമാണ് സിപിഎം മുതലെടുത്തത്. 

നിലവില്‍ 20 അംഗങ്ങളുളള മുസ്്ലീംലീഗിന്‍റെ ഒൗദ്യോഗിക സ്ഥാനാര്‍ഥി ഡോ. ഹനീഷയെ പരാജയപ്പെടുത്തിയാണ് ലീഗ് വിമത സ്ഥാനാര്‍ഥി പിഎം മുഹസീനയുടെ വിജയം.സിപിഎമ്മിന്‍റെ 9 വോട്ടുകളും 6 ലീഗ് വോട്ടുകളും ഉറപ്പാക്കാനായതോടെ 15 വോട്ടു നേടി മുഹസിനയും വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും അനായാസേന വിജയം ഉറപ്പാക്കി. ലീഗിന്‍റെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് 13 വോട്ടുകള്‍.

രണ്ടു ബിജെപി അംഗങ്ങളും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എക്കാലവും വലിയ ഭൂരിപക്ഷമുളള മുസ്്ലീംലീഗിന്‍റെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായത് സിപിഎമ്മിനും വലിയ നേട്ടമായി. 32 അംഗ നഗരസഭ കൗണ്‍സിലില്‍ 21 അംഗങ്ങളും ലീഗിന്‍റേതായിരുന്നു. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് നഗരസഭ ചെയപേഴ്സണായിരുന്ന ബുഷ്റ ഷബീറും വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തര്‍ക്കം രൂക്ഷമായതോടെ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ പദവിയും ബുഷ്റ ഷബീര്‍ രാജിവച്ച്ത് മുസ്്ലീംലീഗിനെ വെട്ടിലാക്കിയിരുന്നു.

Kottakkal municipality musliam league rebel candidate becomes chairperson