
സര്‍ക്കാരിന്‍റെ നവകേരള സദസില്‍ പങ്കെടുക്കുന്നതില്‍ സമസ്തയില്‍ വ്യത്യസ്ത അഭിപ്രായം. നവകേരള സദസ് ധൂര്‍ത്തും തിരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതുമാണ് എന്നായിരുന്നു സമസ്ത മുഖപത്രത്തിലെ വിമര്‍ശനം. എന്നാല്‍ സദസില്‍ പങ്കെടുക്കുമെന്നാണ് സമസ്തയിലെ സി.പി.എം അനുകൂലികളുടെ നിലപാട്.
ഈ സദസ് ആരെ കബളിപ്പിക്കാന്‍ എന്നതായിരുന്നു സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിന്‍റെ തലക്കെട്ട്. നിത്യവൃത്തിക്ക് പണമില്ലാതിരിക്കുമ്പോള്‍ 100 കോടിയോളം രൂപ ചെലവിട്ട് ആര്‍ക്കുവേണ്ടിയാണ് നവകേരള സദസ് നടത്തുന്നതെന്ന് ചോദിച്ച സമസ്ത, ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കണ്‍കെട്ടുവിദ്യയാണിതെന്നും മുഖപത്രത്തിലൂടെ കുറ്റപ്പെടുത്തി. പക്ഷെ നവകേരള സദസ് രണ്ടാമത്തെ ജില്ലയിലേക്ക് കടന്നപ്പോഴേക്കും സമസ്ത നിലപാട് മാറ്റി. സദസിലേക്ക് ക്ഷണമുണ്ടെന്നും പങ്കെടുക്കുമെന്നുമാണ് മുതിര്‍ന്ന മുശാവറ അംഗവും സി.പി.എം അനുകൂലിയുമായ ഉമര്‍ ഫൈസി മുക്കത്തിന്‍റെ നിലപാട്.
എന്നാല്‍ ഉമര്‍ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണന്നും നവകേരള സദസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. ലീഗ് വിട്ടുനില്‍ക്കുകയും സമസ്ത പങ്കെടുക്കുകയും ചെയ്താല്‍ ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ രൂക്ഷമാകും. സി.പി.എമ്മിന്‍റെ ഏകവ്യക്തി നിയമത്തിനെതിരായ സെമിനാറിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും പങ്കെടുത്തത് സമുദായിക താല്‍പര്യംകൂടി കണക്കിലെടുത്താണന്നായിരുന്നു സമസ്തയുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫ് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണന്ന് സമസ്ത തന്നെ വിമര്‍ശിച്ച പരിപാടിയില്‍ പങ്കെടുക്കുന്നത് ലീഗിന് അത്ര ദഹിക്കാനിടയില്ല.
Nava Kerala Sadas aims elections, says Samastha; But the CPM supporters in it are ready to participate.