രോഗം മൂലം വായ്പാ തിരിച്ചടവ് മുടങ്ങി; വീട് ജപ്തിയില്‍; സഹായം തേടി മുൻ പ്രവാസി

sreekumar-help
SHARE

അമ്പലപ്പുഴ ആമയിട തെക്കേമനയിൽ ശ്രീകുമാർ എന്ന മുൻ പ്രവാസി ഏതു നിമിഷവും വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയിലാണ്.  സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് രോഗം മൂലം  മുടങ്ങിയതോടെ വീട് ജപ്തിയിലായി. ഒരു പശുവിനെ വളർത്തി അതിന്‍റെ പാലു വിറ്റ് കിട്ടുന്നതു കൊണ്ട് ഉപജീവനം കഴിക്കുന്ന ശ്രീകുമാർ വൻതുക എങ്ങനെ തിരിച്ചടയ്ക്കും എന്നറിയാതെ വിഷമിക്കുകയാണ്.

താമസിക്കുന്ന വീട് ഇപ്പോൾ ശ്രീകുമാറിന്‍റെയും കുടുംബത്തിന്‍റെയുമല്ല. ജപ്തി ചെയ്ത് ഇവരെ വീട്ടിൽ നിന്ന് ഇവരെ പുറത്താക്കിയതാണ്. മുൻപ് സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ശ്രീകുമാർ 2013 ലാണ് 14 ലക്ഷം രൂപ ഭവന വായ്പ എടുത്തത്. 11 ലക്ഷം രൂപ തിരിച്ചടച്ചു. രോഗം മൂലം സിംഗപ്പൂരിൽ നിന്ന് മടങ്ങിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയുമായി വൻതുകയായതോടെയാണ് ജപ്തിയുണ്ടായത്. മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകകൊടുക്കാനില്ലാത്തതിനാൽ രണ്ടു വർഷം മുൻപ് ജപ്തി ചെയ്ത വീട്ടിൽ തിരിച്ചെത്തിയതാണ്. അതേസമയം കോടതി ഉത്തരവുമായി ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ കമ്പനി വീണ്ടുമെത്തിയിരിക്കുകയാണ്.

ഭാര്യയും രണ്ട് പെൺമക്കളും ഭർത്താവ് മരിച്ച സഹോദരിയുമാണ് ഒപ്പമുള്ളത്. ഒരു പശുവിനെ വളർത്തി അതിന്‍റെ പാൽ വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. കലക്ടർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് സഹായം തേടി അപേക്ഷ നൽകിയെങ്കിലും നടപടിയൊന്നുമായില്ല. സന്നദ്ധ സംഘടനകളോ ഉദാരമതികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍

SREEKUMAR 

A/C NO-7481433480

IFSC- IDIB000A177

INDIAN BANK 

AMBALAPUZHA

MOBILE- 99615 56004

Lloan repayment delayes; Home in foreclosure; man seeks help in Alappuzha.

MORE IN KERALA
SHOW MORE