പൗരപ്രമുഖന്‍ ആകാനുള്ള യോഗ്യതയെന്ത്?; വിവരാവകാശ അപേക്ഷയില്‍ വ്യത്യസ്ത ചോദ്യം

paurapramukhan-chodhyam
SHARE

പൗരപ്രമുഖന്‍ ആകാനുള്ള യോഗ്യതയെന്ത്? ചീഫ് സെക്രട്ടറിക്ക് ലഭിച്ച വിവരാവകാശ അപേക്ഷയിലാണ് ഈ ചോദ്യം. നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരെ കാണുന്നതിലുള്ള പ്രതിഷേധവും പരിഹാസവുമാണ് വിവരാവകാശ ചോദ്യത്തിന് പിന്നില്‍.

നവകേരള സദസിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദിവസേനയുള്ള യാത്ര തുടങ്ങുന്നത്  പൗരപ്രമുഖര്‍ക്കൊപ്പമുള്ള പ്രഭാതഭക്ഷണത്തോട് കൂടിയാണ്. ഇത് ആദ്യ സംഭവമല്ല, നേരത്തെ സില്‍വര്‍ലൈന്‍ സമരം ശക്തമായിരുന്ന സമയത്തും തിരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നടത്തിയ കേരളയാത്രകളിലുമെല്ലാം പൗരപ്രമുഖരെ കാണുന്നത് പിണറായി വിജയന്റെ മുഖ്യപരിപാടിയായിരുന്നു. അതോടെയാണ് പൗരപ്രമുഖനാകാനുള്ള യോഗ്യതയെന്തെന്ന സംശയം ഉയരുന്നത്. ആ ചോദ്യം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചിരിക്കുകയാണ് കൊല്ലത്തെ കുമ്മിള്‍ പഞ്ചായത്തിലെ കൊണ്ടോടി വാര്‍ഡ് അംഗമായ ഷമീര്‍.

യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഷെമീര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ രണ്ട് ചോദ്യങ്ങളാണുള്ളത്. പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ നല്‍കേണ്ടത്, പൗരപ്രമുഖനാകാനുള്ള മാനദണ്ഡം വ്യക്തമാക്കാമോ? നവകേരളസദസ് കൊല്ലത്ത് എത്തുന്നതിന് മുന്‍പെങ്കിലും ഈ സംശയത്തിന് ഉത്തരം കിട്ടുമോയെന്ന് അറിയാന്‍ കാത്തിരിക്കാം.

What is the qualification to become civic leader?

MORE IN KERALA
SHOW MORE