വ്യാജതിരിച്ചറിയാല്‍ കാര്‍ഡ് തയാറാക്കിയെന്ന കേസ്; യൂത്ത് കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്

youth-notice
SHARE

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനായി വ്യാജതിരിച്ചറിയാല്‍ കാര്‍ഡ് തയാറാക്കിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതിക്കാണ് അന്വേഷണസംഘം നോട്ടീസ് നല്‍കിയത്. അതേസമയം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്തിന് സമയപരിധി കഴിഞ്ഞിട്ടും യൂത്ത് കോണ്‍ഗ്രസ് മറുപടി നല്‍കിയില്ല.

യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍കാര്‍ഡിന്റെ വ്യാജപതിപ്പുകള്‍ തയാറാക്കിയെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ യൂത്ത്കോണ്‍ഗ്രസിനോട് വിശദീകരണം തേടി കത്ത് നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാന്‍ യൂത്ത്കോണ്‍ഗ്രസ് തയാറായിട്ടില്ല. നേതാക്കള്‍ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് മറുപടി വൈകുന്നതെന്നാണ് യൂത്ത്കോണ്‍ഗ്രസിന്റെ വിശദീകരണം. അതേസമയം പ്രത്യേക അന്വേഷണസംഘവും വിവരങ്ങള്‍ തേടി യൂത്ത്കോണ്‍ഗ്രസിന് നോട്ടീസ് നല്‍കി. 

തിരഞ്ഞെടുപ്പില്‍ ആരൊക്കെ വോട്ട് ചെയ്തു, എത്ര വോട്ടുകള്‍ അസാധുവായി, അതിന്റെ കാരണമെന്ത്, വോട്ട് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിവരങ്ങള്‍, ഓണ്‍ലൈനായുള്ള വോട്ടെടുപ്പ് നടത്താന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയെന്ന് സംശയിക്കുന്ന മൊബൈല്‍ ആപിന്റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊലീസിന് ലഭിച്ചേക്കും. അതിനൊപ്പം യൂത്ത്കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങളും ലഭിക്കുന്നതോടെ ക്രമക്കേട് നടന്നോയെന്നതില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം നേതാക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കും.

Police notice to Youth Congress in the case of fake identification card being prepared

MORE IN KERALA
SHOW MORE