‘നവകേരള സദസ് രാഷ്ട്രീയ സദസല്ല’; പ്രതിപക്ഷ ആക്ഷേപത്തിന് മുഖ്യമന്ത്രിയുടെ മറുപടി

navakerala-sadass
SHARE

നവകേരള സദസ് രാഷ്ട്രീയസദസ്സെന്ന ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയം പറയിപ്പിച്ചത് യുഡിഎഫ് ആണ്, ഇനിയും രാഷ്ട്രീയമായി മറുപടി നല്‍കും. മുഖ്യമന്ത്രി  ജനങ്ങളെ കേള്‍ക്കാതെ ആകാശവാണിയാകുന്നുവെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. 

പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും നവകേരള സദസിന്റെ മുന്നേറ്റവുമായിരുന്നു മുഖ്യമന്ത്രി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ മറുപടികൾക്കുള്ള സാഹചര്യം പ്രതിപക്ഷമാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ലൈഫ് പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വീടു ലഭ്യമാക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. 

നവ കേരള സദസ് നടക്കുന്ന ഒരോ സ്ഥലത്തെയും ചിലവ് പരിശോധിക്കാമെന്നും സമയത്തിന്റെ പരിമിധി ഉണ്ടായതു കൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേധനം  സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി. അതെ സമയം പരാതികള്‍ സ്വീകരിക്കുന്നതല്ലാതെ ഒന്നിനുപോലും പരിഹാരം കണ്ടത് പറയുന്നില്ലെന്നും മാസങ്ങള്‍ക്കുമുന്‍പ് മന്ത്രിമാരുടെ അദാലത്തില്‍ വാങ്ങിയ പരാതികളാണ് അധികവുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇന്നലെത്തെ തിരക്ക് പരിഗണിച്ചാണ് കണ്ണൂരിലെത്തിയ  നവകേരള സദസിൽ  നിവേദനം നൽകുന്ന കൗണ്ടറുകളുടെ എണ്ണം 20 ആക്കി ഉയർത്തിയത്. രാവിലെ മുഖ്യമന്ത്രി പൗര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയ പരിപാടിയിലേക്ക് മാധ്യമങ്ങൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.

Pinarayi Vijayan on Navakerla sadass 

MORE IN KERALA
SHOW MORE